'ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ';  നാലമാത്ത സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം: സംസ്ഥാനത്ത് നാലാമത്തെ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍ട്രല്‍ ജയില്‍ തുറന്നെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടയെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.

കേരളത്തിലെ ജയിലുകളില്‍ ആധുനിക സംവിധാനങ്ങളൊരുക്കും. പാര്‍പ്പിക്കാന്‍ കഴിയുന്നതിലുമധികം പേര്‍ നിലവില്‍ ജയിലുകളിലുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ ജയില്‍ നിര്‍മിച്ചത്. തവനൂരിലേത് കേരളത്തിലെ നാലാമത്തെ സെന്‍ട്രല്‍ ജയിലാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെന്‍ട്രല്‍ ജയിലാണിത്. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്നു നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ചാണ് ജയില്‍ ഉദ്ഘാടനത്തിന് ഒരുക്കിയത്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആദ്യം ജില്ല ജയിലായി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു. 706 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com