ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 03:14 PM  |  

Last Updated: 12th June 2022 03:14 PM  |   A+A-   |  

mobile_tower

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: മൊബൈല്‍ ടവറില്‍ കയറി  യുവാവിന്റെ ആത്മഹത്യ ഭീഷണി. സുല്‍ത്താന്‍ ബത്തേരിക്ക് അടുത്ത് ഫെയര്‍ലാന്റ് കോളനിയിലാണ് സംഭവം. പ്രദേശ വാസിയായ നിസാര്‍ (32) ആണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. 

വീടിന് സമീപത്തെ ടവറിന്റെ മുകളിലാണ് നിസാര്‍ കയറിയിരിക്കുന്നത്. പൊലിസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമം തുടരുന്നുണ്ട്. 

ഫയര്‍ ഫോഴ്‌സ് ജീവനക്കാരും ടവറിലേക്ക് കയറി. എന്നാല്‍ ഇവര്‍ക്ക് നിസാറിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. പക്ഷെ നിസാറുമായി സംസാരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം ആറുമണിക്കൂര്‍ നീണ്ട തെരച്ചില്‍; ക്ഷേത്രക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ