ആറ്റിങ്ങലില്‍ മധ്യവയസ്‌കനെ തല്ലിക്കൊന്നു; മര്‍ദ്ദിച്ചത് മോഷണക്കുറ്റം ആരോപിച്ച്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 11:03 AM  |  

Last Updated: 12th June 2022 11:49 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്.

കഴിഞ്ഞ മാസം 28നാണ് സംഭവം. പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ചന്ദ്രനെ കെട്ടിയിട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. അവശനിലയില്‍ കണ്ട ചന്ദ്രനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിമാനത്തിനുള്ളില്‍ വെച്ച് 15കാരന് നേരെ പീഡന ശ്രമം; എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ കേസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ