നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 05:06 PM  |  

Last Updated: 12th June 2022 05:06 PM  |   A+A-   |  

two students drowned

പ്രതീകാത്മക ചിത്രം

 

പാലക്കാട്: നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.പാലക്കാട് തൃത്താല കല്ലടത്തൂരിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പുളയിയഞ്ചോട്ടില്‍ ജഗന്‍, കൊമ്മാത്ര വളപ്പില്‍ സായൂജ് എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസായിരുന്നു.

ഉടന്‍ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പടിഞ്ഞാറങ്ങാടി ഗൊഖലെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് രണ്ടുപേരും.


ഈ വാര്‍ത്ത കൂടി വായിക്കാം

കുളത്തില്‍ കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ