അവര്‍ എത്തിയത്  മദ്യപിച്ച് ലക്കുകെട്ട്; നാക്ക് കുഴഞ്ഞ് കോണ്‍ഗ്രസ് എന്ന് വിളിക്കാന്‍ പോലും ആകുന്നില്ലെന്ന് ഇപി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 05:58 PM  |  

Last Updated: 13th June 2022 06:00 PM  |   A+A-   |  

aeroplane_protest

aeroplane_protest

 


തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് എന്ന് വിളിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു. യാത്രക്കാരുടെ മേലേക്ക് വീണപ്പോള്‍ ആരോ തള്ളിമാറ്റിയതാണെന്നും ജയരാജന്‍ പറഞ്ഞു.

വിമാനത്തില്‍ പ്രതിഷേധമെന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. മദ്യപിച്ചവര്‍ക്കെതിരെ വിമാനത്താവള അധികൃതര്‍ നടപടിയെടുക്കണെന്നും ജയരാജന്‍ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ടാണോ സമരം നടത്തേണ്ടത് എന്ന കാര്യത്തില്‍ വിഡി സതീശനാണ് മറുപടി പറയേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ