'മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല; ഭരണമുള്ളതുകൊണ്ടാണ് മര്യാദയ്ക്ക് ഇരിക്കുന്നത്'; എംഎം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 05:08 PM  |  

Last Updated: 13th June 2022 05:08 PM  |   A+A-   |  

mm_mani

എംഎം മണി/ഫയല്‍

 

തൊടുപുഴ: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.

ഭരണമുള്ളതുകൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ വിഡി സതീശനെ നേരിടാന്‍ ഞങ്ങള്‍ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല

മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐജി, റേഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ