കന്റോണ്‍മെന്റ് ഹൗസിന്റെ മതില്‍ ചാടിക്കടന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പിടിച്ചുവച്ച് ജീവനക്കാര്‍; സംഘര്‍ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 01:05 PM  |  

Last Updated: 14th June 2022 01:06 PM  |   A+A-   |  

dyfi

കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധം

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടെ മൂന്ന് പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറി. ഇതില്‍ ഒരാളെ കന്റോണ്‍മെന്റ് ഓഫീസിലെ ജീവനക്കാര്‍ പിടിച്ചുവച്ചു. പിന്നീട് ഇവരെ മ്യൂസിയം പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.

നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പങ്കെടുത്തത്. ഡിവൈഎഫ്‌ഐക്കെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രതിഷേധം കണക്കിലെടുത്ത് പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നില്‍ വലിയ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. ഈ സന്നാഹങ്ങളെ മറികടന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിനകത്തേക്ക് ചാടിക്കടന്നത്. 

പ്രതിപക്ഷനേതാവിന്റെ വീട്ടിനകത്തേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയറിയത് സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്‌ലക്‌സും കൊടിയും പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി കന്റോണ്‍മെന്റ് ഓഫീസിലെ ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായി അകത്തുകയറിയ പ്രവര്‍ത്തകരെ വിഡി സതീശന്റെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഡിവൈഎഫ്‌ഐ നേതാക്കളും ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

രണ്ട് മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്?; ജയരാജന്‍ പറഞ്ഞത് പച്ചക്കളളം; വിഡി സതീശന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ