ഇ പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാര്‍?; പരിഹാസവുമായി എംഎം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 11:33 AM  |  

Last Updated: 14th June 2022 11:33 AM  |   A+A-   |  

mm_mani

എം എം മണി /ഫയല്‍ ചിത്രം

 

തൊടുപുഴ: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍മന്ത്രി എം എം മണി. ഇ പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാരെന്ന് മണി ചോദിച്ചു. വീണതല്ല സ്രാഷ്ട്ടാംഗം പ്രണമിച്ചതാണ് കേട്ടോ. എം എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തിങ്കളാഴ്ച വൈകിട്ട്, മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍  യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മൂന്നാം പ്രതിയുയായ സുനീത് കുമാര്‍ ഒളിവിലാണ്. മുഖ്യമന്ത്രിക്കെതിരേ രണ്ടുപേര്‍ പ്രതിഷേധിക്കുന്നതിന്റെയും ഇവരെ ഇ പി ജയരാജന്‍ തള്ളിമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്തിയ മൂന്നാമന്‍ ഒളിവില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ