തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 09:26 AM  |  

Last Updated: 14th June 2022 09:26 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 


തൊടുപുഴ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൊടുപുഴ ഒളമറ്റം സ്വദേശി മണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് നോബിള്‍ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ നോബിള്‍ മജുവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.