പാലക്കാട് ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 07:34 PM  |  

Last Updated: 14th June 2022 07:34 PM  |   A+A-   |  

tipper_lorry

ഫയല്‍ ചിത്രം

 

പാലക്കാട്: സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലൂടെയുള്ള ടിപ്പര്‍ ലോറികളുടെയും ട്രിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും  ദൈനംദിന ഗതാഗത സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍. 

രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയുമായി നിയന്ത്രിച്ചിട്ടുണ്ടെന്നും സമയക്രമം കര്‍ശനമായി പാലിക്കണമെന്നും  ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം മൂന്ന് മാസത്തിന് ശേഷം ആദ്യം; സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 3000 കടന്നു, ജാഗ്രത 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ