ഷൊര്‍ണ്ണൂരില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 05:00 PM  |  

Last Updated: 14th June 2022 05:00 PM  |   A+A-   |  

FOOD POISONING

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഷൊര്‍ണൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റു. കെവിആര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് കുട്ടികളെയും ഷൊര്‍ണൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 

നേരത്ത ഗണേശഗിരി പ്രീമെട്രിക് ഹോസ്റ്റലിലെ നാല് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ ജയശ്രീ, ശ്രീക്കുട്ടി, ശ്രീജ, എന്നിവര്‍ക്കും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അനഘയ്ക്കുമാണ് ക്ലാസ് ഇടവേള സമയത്ത് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'പ്രതിപക്ഷ നേതാവ് എവിടെ?, അവനെ കൊല്ലും;  ഡിവൈഎഫ്‌ഐക്കാര്‍ ആക്രോശം മുഴക്കി'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ