സമരം ശക്തമാക്കാന്‍ യുഡിഎഫ്; ഏകോപനസമിതി യോഗം മറ്റന്നാള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 03:39 PM  |  

Last Updated: 14th June 2022 04:12 PM  |   A+A-   |  

udf

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം മറ്റന്നാള്‍ ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ന്നുവന്ന അരോപണങ്ങളുടെ പശ്ചാത്തലത്തത്തില്‍ പ്രതിഷേധ പരിപാടികള്‍ ഏത് തരത്തില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നത് യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും.

മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങൡ സമരം ശക്തമായി തുടരുമെന്ന് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിപ്രായപ്പെട്ടിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്ത് യുഡിഎഫ് പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്ത കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചിരുന്നു