എല്ലാവര്‍ക്കും സുഖമല്ലേയെന്ന് അബ്ദു റബ്ബ്; എന്തിനാ കുട്ടികളെ ട്രോളുന്നതെന്ന് ശിവന്‍കുട്ടി, ഫെയ്‌സ്ബുക്കില്‍ 'എസ്എസ്എല്‍സി പോര്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 04:34 PM  |  

Last Updated: 15th June 2022 04:34 PM  |   A+A-   |  

sivankutty-abdu_rab

അബ്ദു റബ്ബ്, വി ശിവന്‍കുട്ടി/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: എസ്എഎസ്എല്‍സി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ, ഫെയ്‌സ്ബുക്കില്‍ ട്രോള്‍ പോസ്റ്റുകളുമായി മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദു റബ്ബും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും. കൂടിയ വിജയശതമാനം ചൂണ്ടിക്കാട്ടിയാണ് അബ്ദു റബ്ബ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. 'എസ്എസ്എല്‍സി വിജയശതമാനം 99.26. കുട്ടികളേ, നിങ്ങള് പൊളിയാണ്...എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ട്രോളാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും സുഖമല്ലേ...!' എന്നാണ് അബ്ദു റബ്ബിന്റെ പോസ്റ്റ്. 

ഇതിന് മറുപടിയുമായി വി ശിവന്‍കുട്ടി ഉടന്‍ രംഗത്തെത്തി. 'കുട്ടികള്‍ പാസാവട്ടന്നെ...എന്തിനാ അവരെ ട്രോളാന്‍ നില്‍ക്കുന്നെ' എന്നാണ് വിദ്യാഭ്യാസമന്ത്രി കുറിച്ചിരിക്കുന്നത്. 

 

അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് വിജയ ശതമാനം കൂടുതലായതിന് വിമര്‍ശിച്ച് എല്‍ഡിഎഫ് രംഗത്തുവന്നിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനായി യോഗ്യതയില്ലാത്തവരെയും വിജയിപ്പിച്ചു എന്നായിരുന്നു എല്‍ഡിഎഫിന്റെ അന്നത്തെ ആരോപണം. 

എന്നാല്‍, എല്‍ഡിഎഫ് ഭരണകാലത്ത് വിജയശതമാനം അടിക്കടി ഉയരുകയുണ്ടായി. കഴിഞ്ഞ തവണയും എസ്എസ്എല്‍സി ഫലം വന്നപ്പോള്‍, കൂട്ടത്തോടെ വിജയിപ്പിക്കുകയാണ് ചെയ്തത് എന്നാരോപിച്ച് അബ്ദു റബ്ബ് രംഗത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം എസ്എസ്എല്‍സിക്ക് 99.26 ശതമാനം വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ