വടികൊണ്ട് തലയ്ക്കടിച്ചു; തിരുവനന്തപുരത്ത് എസ്‌ഐയ്ക്ക് ഡിവൈഎഫ്‌ഐക്കാരുട മര്‍ദനം, പാലക്കാട് കോണ്‍ഗ്രസ് അക്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 08:56 PM  |  

Last Updated: 15th June 2022 08:56 PM  |   A+A-   |  

32-33-1-tvm8_1506chn_34

തിരുവനന്തപുരത്ത് സമരക്കാരെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന പൊലീസ്/എക്‌സ്പ്രസ്  

 

തിരുവനന്തപുരം: പൂന്തുറ എസ്‌ഐ വിമല്‍ കുമാറിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയതിന് എതിരായ  മാര്‍ച്ചിനിടെ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയെ മര്‍ദിക്കുകയായിരുന്നു. വടികൊണ്ട് തലയ്ക്കടിക്കടിയേറ്റ എസ്‌ഐയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമാനമായ സംഭവത്തില്‍, പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു. സിപിഎം അതിക്രമങ്ങള്‍ക്ക് എതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ എസ്‌ഐ വി എല്‍ ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പൊലീസുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം എസ്എസ്എല്‍സി ഫലം വന്നതിന് പിന്നാലെ കായംകുളത്ത് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ