പ്രതിഷേധം പുകയുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം; കോവിഡ് പ്രതിരോധ നടപടികളും ചര്‍ച്ചയാവും

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചയായേക്കും
മന്ത്രിസഭാ യോഗം, ഫയല്‍
മന്ത്രിസഭാ യോഗം, ഫയല്‍


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ കനക്കുന്നതിന് ഇടയിൽ ഇന്ന് മന്തിസഭാ യോഗം ചേരും. കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടി തീരുമാനിക്കും. 

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചയായേക്കും. ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനം മന്ത്രിസഭാ യോ​ഗത്തിന്റെ പരി​ഗണനയ്ക്ക് വരും. വിമാനത്തിൽ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ചൊവ്വാഴാച നടന്ന ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. 

വഴിയിൽ നിന്ന് ഇപി പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. തൻറെ നേർക്ക് വന്നവരെ തടഞ്ഞത് ജയരാജൻ ആണെന്ന് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.അതിനിടെ സ്വർണ്ണക്കടത്ത് വിവാദം വിശദീകരിക്കാൻ എൽഡിഎഫ് ജില്ലകളിൽ വിശദീകരണ യോഗങ്ങളും റാലികളും നടത്തും. ഈ മാസം 21 മുതലാണ് യോഗങ്ങൾ നടത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com