'ഞങ്ങളുടേത് മാരിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി ആയിരുന്നു'; റിയാസിനോട് ചാണ്ടി ഉമ്മന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 05:17 PM  |  

Last Updated: 15th June 2022 05:17 PM  |   A+A-   |  

CHANDY_OOMMEN-RIYAZ

മുഹമ്മദ് റിയാസും വീണയും/ചാണ്ടി ഉമ്മനും ഉമ്മന്‍ചാണ്ടിയും/ഫെയ്‌സ്ബുക്ക്

 

കോഴിക്കോട്: വിവാഹ വാര്‍ഷികദിനത്തില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. 'ഞങ്ങളുടേത് മാരിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല' എന്നാണ് ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു ബുധനാഴ്ച. 'നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്ന കുറിപ്പോടെയാണ് വീണയ്ക്കൊപ്പമുള്ള ചിത്രം റിയാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മകള്‍ വീണ വിജയനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റിയാസിന്റെ വാക്കുകള്‍. എന്നാല്‍, സോളാര്‍ കാലത്തെ വിവാദങ്ങള്‍ ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കാം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഉമാ തോമസ് ഇനി നിയമസഭാംഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ