യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചു; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 09:49 PM  |  

Last Updated: 15th June 2022 09:49 PM  |   A+A-   |  

laiju

അറസ്റ്റിലായ ലൈജു

 

കൊല്ലം: സ്‌കൂള്‍ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്. 

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആവശ്യമായ തുണി നല്‍കുന്നതിന് അളവെടുക്കുവാന്‍ ശൂരനാട് സ്വദേശി ലൈജു ഡാനിയേലിനെ സ്‌ക്കൂള്‍ പിടിഎ ചുമതലപെടുത്തി. അളവെടുക്കാന്‍ വന്ന ലൈജു വിദ്യാര്‍ത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ കുട്ടികള്‍ അധ്യാപകരോടും രക്ഷകര്‍ത്താക്കളോടും പരാതി പറഞ്ഞിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് പൊലീസ്  അറസ്റ്റ് ചെയ്തത്. ഏറെ വര്‍ഷമായി തയ്യല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ലൈജു ഡാനിയേല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം എസ്എസ്എല്‍സി ഫലം വന്നതിന് പിന്നാലെ കായംകുളത്ത് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ