എസ്എസ്എല്‍സി ഫലം അല്‍പ്പ സമയത്തിനകം; നാലു മണിയോടെ വെബ് സൈറ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 02:09 PM  |  

Last Updated: 15th June 2022 02:11 PM  |   A+A-   |  

exam results

പ്രതീകാത്മകചിത്രം

 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം അല്‍പ്പ സമയത്തിനകം പ്രസിദ്ധീകരിക്കും. മൂന്നു മണിക്ക് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം ഔദ്യോഗികമായി പുറത്തുവിടും. നാലു മണിയോടെ വെബ്‌സൈറ്റുകളിലും ആപ്പിലും ഫലം ലഭിക്കും. 

ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്.  പിആര്‍ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in,  https://sslcexam.kerala.gov.in, https://results.kite.kerala.gov.in,  എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

എസ്എസ്എല്‍സി (എച്ച്‌ഐ) ഫലം http://sslchiexam.kerala.gov.in  ലും റ്റിഎച്ച്എസ്എല്‍സി (എച്ച്‌ഐ) ഫലം  http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എല്‍സി ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പിആര്‍ ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാനുള്ള സംവിധാനം ഒരുക്കിയതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. 

ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പിആര്‍ഡി ലൈവ്' ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) പുറത്തിറക്കിയ സഫലം ആപ്പിലൂടെയും എസ്എസ്എല്‍സി ഫലമറിയാന്‍ സാധിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ ആണ് 'സഫലം 2022' മൊബൈല്‍ ആപ്പ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ഫലത്തിന് പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള ഫലം അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

അഗ്നിവീരര്‍ക്ക് കേന്ദ്ര പൊലീസ് നിയമനത്തില്‍ മുന്‍ഗണന; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം​


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ