തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 04:35 PM  |  

Last Updated: 15th June 2022 04:35 PM  |   A+A-   |  

karuna_moorthy

കരുണാമൂര്‍ത്തി/ ഫെയ്‌സ്ബുക്ക് ചിത്രം

 

കോട്ടയം: പ്രശസ്ത തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോട്ടയം വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. 

തകില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കലാകാരനാണ്. വൈക്കം ക്ഷേത്രകലാപീഠം അധ്യാപകനായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി നേടിയിട്ടുണ്ട്. 

കരുണാമൂര്‍ത്തി

ശ്രീലത മൂര്‍ത്തിയാണ് ഭാര്യ. ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി എന്നിവര്‍ മക്കളാണ്. കരുണാമൂര്‍ത്തിയുടെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് വൈക്കത്ത് നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പനിബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ