യുവ എഴുത്തുകാരിയെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തു; ബിസിനസുകാരനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 12:32 PM  |  

Last Updated: 16th June 2022 12:34 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

മുംബൈ: 35കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 75കാരനായ ബിസിനസുകാരനെതിരെ കേസ് എടുത്തു. മുംബൈയിലെ ജുഹുവിലുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്ന യുവഎഴുത്തുകാരിയുടെ പരാതിയിലാണ് കേസ് എടുത്തത്.

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും ബിസിനസുകാരനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് പറഞ്ഞു. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി. മുംബൈയിലെ അംബോലി പൊലീസ് സ്റ്റേഷനിലാണ് ബിസിനസുകാരനെതിരെ യുവതി പരാതി നല്‍കിയത്.

ബിസിനസുകാരനെതിരെ പരാതി നല്‍കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഡി കമ്പനിയില്‍ നിന്നെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയില്‍ നിന്നും വാങ്ങിയ രണ്ടുകോടി രൂപ ഇയാള്‍ തിരികെ നല്‍കിയില്ലെന്നും, തനിക്ക് നേരയുണ്ടായ പീഡനങ്ങള്‍ പുറത്തുപറയാന്‍ ശ്രമിച്ചപ്പോള്‍ ബിസിനസുകാരനും ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടവര്‍ കൊല്ലുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

എടിഎമ്മില്‍നിന്ന് 500 പിന്‍വലിച്ചാല്‍ കിട്ടുന്നത് 2500!; തിരക്ക്, കൂട്ടയിടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ