'കേന്ദ്ര സുരക്ഷ വേണം'- സ്വപ്നയുടെ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 07:56 AM  |  

Last Updated: 16th June 2022 07:56 AM  |   A+A-   |  

swapna_suresh

സ്വപ്‌ന സുരേഷ് / ഫയൽ

 

കൊച്ചി: കേന്ദ്ര സുരക്ഷ വേണമെന്നും സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും വ്യക്തമാക്കി സ്വപ്ന സുരേഷ് നൽകിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പടെ ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. 

ഇഡിക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തിൽ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്ന  ഹർജി നൽകിയത്. എംആർ അജിത്ത് കുമാർ പരാതി പിൻവലിപ്പിക്കാൻ ഏജന്‍റിനെ പോലെ പ്രവർത്തിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഇപ്പോൾ ചുറ്റുമുള്ള പൊലീസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിൻവലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു. 

അതിനിടെ, സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വന്തം നിലയില്‍ സ്വപ്‍ന സുരേഷ് ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയോഗിച്ചത്. ഇവർ മുഴുവൻ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സ്വപ്നയുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ; സത്യവാങ്മൂലം ലഭിക്കാനും അപേക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ