വടി കൊണ്ട് അടിച്ചു വീഴ്ത്തി, തോട്ടം മേല്‍നോട്ടക്കാരനെ വാക്കത്തികൊണ്ട് വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 11:26 AM  |  

Last Updated: 16th June 2022 11:26 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: മറയൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ വെട്ടിക്കൊന്നു. ആനച്ചാല്‍ സ്വദേശി ബെന്നി (60)യാണ് കൊല്ലപ്പെട്ടത്. പള്ളനാട്ടില്‍ കമുക് തോട്ടം മേല്‍നോട്ടക്കാരനായിരുന്നു ബെന്നി.

വടികൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂര്‍ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാള്‍ മാനസിക രോഗിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

തിരുവനന്തപുരത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ