മെട്രോയിൽ നാളെ അ‍ഞ്ച് രൂപ ടിക്കറ്റ് മതി; ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 08:06 AM  |  

Last Updated: 16th June 2022 08:32 AM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി: മെട്രോ ട്രെയിനിൽ നാളെ യാത്ര ചെയ്യാൻ അഞ്ച് രൂപയുടെ ടിക്കറ്റ് എടുത്താൽ മതി. മെട്രോ വാർഷിക ദിനം പ്രമാണിച്ചാണ് ഈ ഇളവ്. ടിക്കറ്റ് കൗണ്ടറിൽ നാളെ അഞ്ച് രൂപ ടിക്കറ്റേ ലഭിക്കൂ. ഏതു സ്റ്റേഷനിലേക്കും ഇതു മതി. 

മൊബൈൽ ആപ് വഴി എടുക്കുന്ന ടിക്കറ്റിനും 5 രൂപയാണു നിരക്ക്. കൊച്ചി വൺ കാർഡിനും നിരക്കിളവു ലഭിക്കും. 

ട്രിപ് പാസ് ഉപയോഗിക്കുന്നവർക്കു സാധാരണ നിരക്ക് ഈടാക്കുമെങ്കിലും അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക് ആയി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുമെന്നു കെഎംആർഎൽ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

ഞായറാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് നിരോധനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ