രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ല; ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 03:28 PM  |  

Last Updated: 16th June 2022 03:28 PM  |   A+A-   |  

swapna_suresh

സ്വപ്‌ന സുരേഷ്

 

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയത്. എന്തിനാണു രഹസ്യമൊഴിയുടെ പകര്‍പ്പെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്നു കോടതി വാദത്തിനിടെ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയും പിസി ജോര്‍ജും ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനു മൊഴിയുടെ പകര്‍പ്പ് ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. എന്നാല്‍ മൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിനു നല്‍കരുതെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്.