'സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കരുതലോടെ നീങ്ങിയാല്‍ മതി'; സമരം തുടരാന്‍ യുഡിഎഫ്, ജൂലൈ രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 08:12 PM  |  

Last Updated: 16th June 2022 08:12 PM  |   A+A-   |  

hassanbnbm

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാരിന് എതിരെ സമരം തുടരാന്‍ യുഡിഎഫ് തീരുമാനം. എന്നാല്‍ വിഷയത്തില്‍ കരുതലോടെ മാത്രമേ പ്രതികരണങ്ങളുണ്ടാവുകയുള്ളു. ജൂലൈ 2 ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും യുഡിഎഫ് മാര്‍ച്ച് നടത്തും. ഹൈക്കോടതി ജഡ്ജിയുടെ മേല്‍ നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കേസിലെ സത്യം പുറത്ത് കൊണ്ടുവരണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴിയിലെ ഗുരുതര ആക്ഷേപങ്ങള്‍ മുഖ്യമന്ത്രിയെ സംശയ നിഴലിലാക്കിയെന്ന് യുഡിഎഫ് കണ്‍വീന!ര്‍ എംഎം ഹസന്‍ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നിട്ടും മറുപടി പറയാതെ പിണറായി ഒളിച്ചോടുകയാണ്. വിഷയത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും എംഎം ഹസന്‍ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി അടക്കം സ്വപ്നയുടെ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. പക്ഷെ പ്രതിഷേധം കനപ്പിക്കേണ്ടതില്ലെന്ന നിലപാടിനായിരുന്നു യുഡിഎഫില്‍ മുന്‍തൂക്കം ലഭിച്ചത്. കോണ്‍ഗ്രസും ഘടകക്ഷികളും ഒറ്റക്കൊറ്റക്ക് നടത്തുന്ന പ്രതിഷേധങ്ങള്‍ തുടരും. 

കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുത്താല്‍ അത് തുടര്‍ന്ന് കൊണ്ട് പോകുകയെന്ന സംഘടനാപരമായ ബാധ്യത, സ്വപ്നയും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്താനുള്ള സാധ്യത, സ്പ്രിംഗ്ലര്‍ വിവാദത്തിലടക്കം ഇനിയും വെളിപ്പെടുത്തലുകള്‍ വന്നേക്കാവുന്ന സാഹചര്യം ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് യുഡിഎഫ് നീക്കം. നിമയസഭയിലും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ട് പോകും. 

ഈ വാര്‍ത്ത കൂടി വായിക്കാം അനാരോഗ്യം: ലോക കേരള സഭ ഉദ്ഘാടനത്തിന് എത്താതെ മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ