80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചു, പിന്നാലെ ഭയം; പൊലീസ് സ്റ്റേഷനിലേക്കോടി അതിഥി തൊഴിലാളി

വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയാണ് അലാലുദ്ദിന് ഭാ​ഗ്യം കൊണ്ടുവന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മൂവാറ്റുപുഴ: 15 വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി അലാലുദ്ദീനെ കനിഞ്ഞ് ഭാ​ഗ്യദേവത. 80  ലക്ഷം രൂപയുടെ ലോട്ടറിയാണ് അലാലുദ്ദീന് അടിച്ചത്. ലോട്ടറി അടിച്ച വിവരം അറിഞ്ഞതോടെ അലാലുദ്ദീൻ നേരെ ഓടിയത് പൊലീസ് സ്റ്റേഷനിലേക്ക്. 

വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയാണ് അലാലുദ്ദിന് ഭാ​ഗ്യം കൊണ്ടുവന്നത്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞതോടെ അലാലുദ്ദീൻ ആദ്യം ഭയന്നു. ഇതോടെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാൾ പോയത്. കാര്യങ്ങൾ പൊലീസുകാരെ പറഞ്ഞ് മനസിലാക്കിക്കാൻ സമയമെടുത്തു. അപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. 

മൂവാറ്റുപുഴ സ്റ്റേഷനിലെ പിആർഒ ആർ അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേല്പിച്ചു. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാമായി പൊലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൊണ്ടുപോയി. മാനേജർ ബിജോമോനോട് പൊലീസ് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നല്കി. 

വ്യാഴാഴ്ച മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല എടുത്തതായിരുന്നു ബിജോ. ഇദ്ദേഹത്തിനും തന്റെ ആദ്യ ദിനം അവിസ്മരണീയമായി. വെള്ളിയാഴ്ച രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com