ഒറ്റപ്പാലത്ത് സിപിഎം ഓഫീസിന് നേര്‍ക്ക് ആക്രമണം; കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 08:26 AM  |  

Last Updated: 17th June 2022 08:26 AM  |   A+A-   |  

cpm_office_attack

സിപിഎം ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണം/ ടിവി ദൃശ്യം

 

പാലക്കാട്: പാലക്കാട് സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്ക് ആക്രമണം. ഒറ്റപ്പാലം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിന് നേര്‍ക്കാണ് കല്ലേറ് ഉണ്ടായത്. 

കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വാതിലിനും കേടുപാടുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം കോഴിക്കോടും, കണ്ണൂരിലും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമം; പഞ്ചാബിലെ ഭിന്ദ്രൻവാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാൻ കോൺഗ്രസ് ശ്രമിക്കുന്നു : കോടിയേരി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ