നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്; 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
By സമകാലിക മലയാളം ഡെസ്ക് | Published: 17th June 2022 02:12 PM |
Last Updated: 17th June 2022 03:22 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: റായലസീമ മുതല്‍ കോമറിന് മേഖലവരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദപാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളൊഴികെ മറ്റ് എല്ലാ ജില്ലകളിലുമാണ് യെല്ലോ അല്ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
ലൈഫ് മിഷൻ കരട് പട്ടിക: അപ്പീൽ നൽകാനുള്ള സമയം ഇന്ന് അവസാനിക്കും; ഓൺലൈനായി രാത്രി 12 വരെ സമർപ്പിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ