ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തി; അനിത പുല്ലയിലിനെ പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 07:34 PM  |  

Last Updated: 18th June 2022 07:34 PM  |   A+A-   |  

nitha-pullayil

അനിത പുല്ലയില്‍/ഫയല്‍

 

തിരുവനന്തപുരം: ലോക കേരള സഭ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പുറത്താക്കിയത്. 

ലോക കേരള സഭയുടെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക അറിയിച്ചു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവാസിയായ അനിത പുല്ലയില്‍ മുന്‍പ് ലോക കേരളസഭയില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടി; പ്രതിപക്ഷത്തിന് എതിരെ മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ