രണ്ട് മാസം മുന്‍പ് നായയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 08:36 AM  |  

Last Updated: 18th June 2022 08:36 AM  |   A+A-   |  

dies_of_rabies_in_idukki

ഇടുക്കിയില്‍ പേവിഷബാധയേറ്റ് മരിച്ച ഓമന

 

ഇടുക്കി: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി മുറിക്കശ്ശേരിയിലാണ് സംഭവം. തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമന(65) ആണ് മരിച്ചത്.

രണ്ടു മാസം മുൻപാണ് ഇവർക്ക് നായയുടെ കടിയേറ്റത്.  എന്നാൽ കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ആദ്യഘട്ടത്തിൽ സ്വീകരിക്കേണ്ട ചികിത്സയും തേടിയിരുന്നില്ല. എന്നാൽ പിന്നാലെ ആരോ​ഗ്യ നില മോശമായി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

കാലവര്‍ഷ കാറ്റിനൊപ്പം ന്യൂനമര്‍ദ പാത്തിയും; സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ