'ജോ ജോസഫിന്റെ വ്യാജ വിഡിയോ നിർമ്മിച്ചത് വി ഡി സതീശനും ക്രൈം നന്ദകുമാറും': ഇ പി ജയരാജൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 07:17 PM  |  

Last Updated: 18th June 2022 07:17 PM  |   A+A-   |  

jayarajan

ഇ പി ജയരാജൻ/ ഫയല്‍ ചിത്രം

 

കണ്ണൂർ: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ നിർമ്മിച്ചത് ക്രൈം നന്ദകുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. 

കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോയ്ക്ക് പകരം സ്വപ്ന സുരേഷിൻറേതാണുള്ളത്. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സിബിഐയും എൻഐഎയും ഒഴിവാക്കിയ കേസാണിതെന്നും ഇ പി ജയരാജൻ പറഞ്ഞു. ലോക കേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. പ്രവാസികളുടെ താൽപ്പര്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടി; പ്രതിപക്ഷത്തിന് എതിരെ മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ