കണ്ണില്ലാത്ത ക്രൂരത!, കെഎസ്ഇബി ജീവനക്കാരൻ തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു, കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 11:12 AM  |  

Last Updated: 18th June 2022 11:12 AM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സർക്കാർ ഉദ്യോ​ഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ഉദ്യോ​ഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. 

തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്. 

ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

ഓര്‍ത്തോ ഡോക്ടര്‍ ഉണ്ടോ?, തുരുതുരാ കോളുകള്‍; പൊറുതിമുട്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍, വ്യത്യസ്ത പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ