വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും, ഇ പി ജയരാജനെ സാക്ഷിയാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 07:54 AM  |  

Last Updated: 18th June 2022 07:54 AM  |   A+A-   |  

aeroplane protest

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌


തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ഉണ്ടായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കും.  മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്ന തീയതി അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ സാക്ഷിയാക്കും.

മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമെന്ന് അറിയിപ്പുള്ളതിനാൽ അതിന് ശേഷമായിരിക്കും മൊഴിയെടുപ്പ്. ജൂൺ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി എത്തിയത്. വധശ്രമം ഉൾപ്പെടെ വകുപ്പുകളിലാണ് വലിയതുറ പൊലീസ് കേസ് എടുത്തിട്ടുള്ളത്. തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ, സുനിത് നാരായണൻ എന്നിവരാണ് പ്രതികൾ.

അനുകൂല മൊഴി നൽകുന്ന യാത്രക്കാരെ മാത്രമെന്ന് പൊലീസ് സാക്ഷികളാക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

ഭര്‍തൃവീട്ടില്‍ 19കാരി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ