അഗ്നിപഥ് പ്രക്ഷോഭം; കേരളത്തില്‍ നിന്നുള്ള 3 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 08:21 AM  |  

Last Updated: 19th June 2022 08:21 AM  |   A+A-   |  

train_fire_new

ലഖിസരായിയില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടപ്പോള്‍/ പിടിഐ ചിത്രം

 

കോഴിക്കോട്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റദ്ദാക്കുന്നു. ഞായറാഴ്ചത്തെ മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയത്. 

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓരോ ട്രെയിൻ വീതം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ഇന്നത്തെ ട്രെയിനുകൾ: തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, തിരുനെൽവേലി – ബിലാസ്‌പൂർ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്. 

തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിൻ എറണാകുളം – പാറ്റ്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്. ചൊവ്വാഴ്ച റദ്ദാക്കിയത് ബിലാസ്‌പൂർ – തിരുനെൽവേലി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്. അതിനിടെ അ​ഗ്നിപഥ് പ്രതിഷേധത്തിൽ റെയിൽവേക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. 5​ ​എൻജി​നു​ക​ളും​ 50​ ​കോ​ച്ചു​ക​ളും​ ​പൂ​ർ​ണ​മാ​യി​ ​തീ​യി​ട്ട് ​ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

അഗ്നിപഥ് കൂടിയാലോചനകളിലൂടെ രൂപം നല്‍കിയ പദ്ധതി; എതിര്‍പ്പിനു പിന്നില്‍ രാഷ്ട്രീയം: രാജ്‌നാഥ് സിങ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ