ചത്ത മാനിനെ കറിവെച്ച് കഴിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 08:43 AM  |  

Last Updated: 19th June 2022 08:43 AM  |   A+A-   |  

deer

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ. പാലക്കാട് പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ് ഷജീദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. 

പാലോട് വനത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ മാനിനെ ഇവർ കറിവെച്ച് കഴിക്കുകയായിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം അടിയന്തിരമായി പൂർത്തിയാക്കാനും നിർദ്ദേശം നൽകി. ചുളിയാമല സെക്‌ഷനിൽ മെയ് 10നാണ് സംഭവം. മാനിനെ ഉദ്യോഗസ്ഥർ സെക്‌ഷൻ ഓഫിസിൽ എത്തിച്ച് ഇറച്ചിയാക്കിയെന്നാണു വിവരം. 

എന്നാൽ ചത്ത മാൻ തന്നെ ആയിരുന്നോ അതെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.  ഒരു മാസത്തിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ  റേഞ്ച് ഓഫീസർ ഇവരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയായിരുന്നു. സംഭവം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ പാലോട് റേഞ്ച് ഓഫീസർ ഉൾപ്പെടെ മെയ് 10ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോ​ഗസ്ഥരേയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'പൈസ ഇല്ലെങ്കിൽ എന്തിനാടാ... ഡോർ പൂട്ടിയിട്ടിത്'; കുറിപ്പെഴുതി വൈറലായ കള്ളൻ പിടിയിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ