അനിത പുല്ലയിൽ വന്നത് അന്വേഷിക്കുമെന്ന് കെ രാജൻ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും 

അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്നും ഇക്കാര്യത്തെ കുറിച്ച് കർശനമായി അന്വേഷിക്കുമെന്നും കെ രാജൻ പറഞ്ഞു
മന്ത്രി കെ രാജന്‍ /ഫയൽ ചിത്രം
മന്ത്രി കെ രാജന്‍ /ഫയൽ ചിത്രം

‌തിരുവനന്തപുരം: അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്നും ഇക്കാര്യത്തെ കുറിച്ച് കർശനമായി അന്വേഷിക്കുമെന്നും കെ രാജൻ പറഞ്ഞു. 

വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ സുഹൃത്തായിരുന്നു വിദേശ മലയാളി വനിത അനിത പുല്ലയിൽ. ഇന്നലെയാണ് അനിത ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയത്. പ്രതിനിധി പട്ടികയിൽ പേരില്ലതിരുന്നിട്ടും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് സജീവമായിരുന്നു അനിത. 

സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആൻഡ് വാർഡാണ് പുറത്താക്കിയത്. അനിതയുടെ സന്ദർശനത്തെ കുറിച്ച് സ്പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി രാജൻ അറിയിച്ചു. ഓപ്പൺ ഫോറത്തിൻറെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ വിശദീകരിക്കുന്നത്. നിയമസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. 
 
പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com