വാക്കേറ്റം: അച്ഛൻ ആത്മഹത്യ ചെയ്തു, മനംനൊന്ത മകനും ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്ക് | Published: 19th June 2022 12:31 PM |
Last Updated: 19th June 2022 12:31 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: അച്ഛനെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായതായും നാട്ടുകാർ പറഞ്ഞു. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സുഭാഷ് (34) എന്നിവരാണ് മരിച്ചത്.
വഴക്കിന് പിന്നാലെ വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകന്‍ സുഭാഷും ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
ഭാര്യ ഭക്ഷണം വിളമ്പി നൽകിയില്ല; ശ്വാസം മുട്ടിച്ച് കൊന്നു, മൃതദേഹത്തിനൊപ്പം ഉറങ്ങി, അറസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ