കാലവര്‍ഷം കനക്കുന്നു; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 07:51 AM  |  

Last Updated: 19th June 2022 07:51 AM  |   A+A-   |  

rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേതുടർന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

കോട്ടയം, എറണാകുളം,  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെയുള്ള ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻറെയും ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് ലഭിച്ചേക്കുമെന്നാണ് പ്രവചനം.

ജൂൺ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 22ാം തിയതി വരെ കടലിൽ പോകരുതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

മലപ്പുറത്ത് ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; തുണികള്‍ കൊണ്ടുമൂടിയ നിലയില്‍, ദുരൂഹത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ