'എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ല;  ശാശ്വതപരിഹാരം വേണം'; കെഎസ്ആര്‍ടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 11:22 AM  |  

Last Updated: 20th June 2022 11:22 AM  |   A+A-   |  

ksrtc_strike

സിഐടിയുവിന്റെ ഉപരോധസമരം/ ടിവിദൃശ്യം

 

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി ഇടതു സംഘടനകള്‍. സിഐടിയുവിന്‍രെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫീസിന്റെ അഞ്ചു ഗേറ്റുകളും സിഐടിയു സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ഉപരോധിച്ചു. ജീവനക്കാര്‍ അടക്കം ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല. 

വനിത ജീവനക്കാര്‍ അടക്കം 300ലേറെ പേരാണ് സമരത്തിനെത്തിയത്. ഉപരോധസമരം തുടങ്ങും മുമ്പ് എത്തിയ ജീവനക്കാര്‍ മാത്രമാണ് ഓഫീസിന് അകത്തുള്ളത്. സമരം സിഐടിയുവിന് ഹോബിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നത്. ശമ്പളത്തിനായി എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. 

27 വരെ സമരം തുടരും. അതിനകം പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സി ഐ ടി യു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ചയോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം ഗൂഗിള്‍ മാപ്പ് ചതിച്ചു; കടത്തിക്കൊണ്ടു വന്ന സ്വര്‍ണവുമായി വന്നുപെട്ടത് പൊലീസിന്റെ മുന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ