ജാനകിക്കാട്ടില്‍ ക്ഷേത്ര കിണറിലെ മണ്ണ് നീക്കിയത് നിധി തേടിയോ?, ദുരൂഹത

കുറ്റ്യാടി ജാനകിക്കാട്ടിലെ പുരാതന ക്ഷേത്ര കിണറിലെ മണ്ണ് നീക്കിയതില്‍ ദുരൂഹത
നിധി തേടി കിണറ്റിലെ മണ്ണ് നീക്കിയെന്ന് അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരുടെ ദൃശ്യം
നിധി തേടി കിണറ്റിലെ മണ്ണ് നീക്കിയെന്ന് അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരുടെ ദൃശ്യം

കോഴിക്കോട്: കുറ്റ്യാടി ജാനകിക്കാട്ടിലെ പുരാതന ക്ഷേത്ര കിണറിലെ മണ്ണ് നീക്കിയതില്‍ ദുരൂഹത. നിധി തേടി ഏതോ സംഘം മണ്ണ് നീക്കിയതാണ് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ കിണറു കാണാന്‍ സ്ഥലത്തേയ്ക്ക് ഒഴുകിയെത്തുകയാണ്. 

അഞ്ഞൂറു വര്‍ഷം പഴക്കമുള്ള തൃക്കരിപ്പറമ്പ് ക്ഷേത്രത്തിന് സമീപമുള്ള കിണറിലെ മണ്ണാണ് നീക്കിയ നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ താംബൂലപ്രശ്‌നത്തില്‍ കിണറ്റില്‍ നിധിയുണ്ടെന്ന് പറഞ്ഞിരുന്നു. മണ്ണും മാലിന്യവും നിറഞ്ഞ് കിടന്ന കിണറിലെ മണ്ണ്  ആരോ കഴിഞ്ഞദിവസം നീക്കിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. മണ്ണ് മാറ്റിയവര്‍ക്ക് നിധി കിട്ടിക്കാണുമോയെന്നാണ് പലരുടേയും സംശയം.

കുഴിക്കാനായി ഉപയോഗിച്ച പണിയായുധങ്ങളും തോര്‍ത്തും കിണറിന് സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com