റിസോര്‍ട്ടിലെ പാര്‍ട്ടിക്കിടെ എംഡിഎംഎ; നഗരസഭ ജീവനക്കാരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 03:44 PM  |  

Last Updated: 20th June 2022 03:45 PM  |   A+A-   |  

four arrested

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  പാര്‍ട്ടിക്കിടെ സ്വകാര്യ റിസോര്‍ട്ടില്‍ എംഡിഎംഎ വിതരണം ചെയ്യാനെത്തിയ തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ ഉള്‍പ്പടെ രണ്ടുപേരെ കഠിനംകുളം പൊലീസ് പിടികൂടി. നഗരസഭാ ജീവനക്കാരനായ ആനാവൂര്‍ ആലത്തൂര്‍ സരസ്വതി മന്ദിരത്തില്‍ ശിവപ്രസാദ്(29), വെഞ്ഞാറമൂട് തേമ്പാമൂട് കുളത്തിന്‍കര കൊതുമല വീട്ടില്‍ അജ്മല്‍(24) എന്നിവരാണ് പിടിയിലായത്. 

കഠിനംകുളം തോണിക്കടവിനു സമീപത്തെ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യാന്‍ കാറില്‍ കൊണ്ടുവരുന്നതിനിടെയാണ് കഠിനംകുളം എസ്‌ഐ. സുധീഷ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

മൂന്ന് ചെറിയ കവറുകളില്‍ ലഹരിവസ്തുക്കള്‍ നിറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ശിവപ്രസാദ് എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നെന്ന് പൊലീസ് പറഞ്ഞു.