ആര്‍ഡിഒ കോടതിയിലെ തൊണ്ടി മുതല്‍ മോഷണം: മുന്‍ സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 09:08 AM  |  

Last Updated: 20th June 2022 09:08 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മുതല്‍ മോഷണം പോയ സംഭവത്തില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെയാണ് പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.

സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിയായി സൂക്ഷിച്ച സ്വര്‍ണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.  ആര്‍ഡിഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വര്‍ണവും, വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. 

കളക്ടറേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണാതായതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. വിശദമായ പരിശോധനയില്‍ ഏതാണ്ട് 110 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കാം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ