മുന്നിലും പിന്നിലും വളഞ്ഞു, സിനിമാ സ്റ്റൈലിൽ പിടിച്ചിറക്കി കാർ തട്ടിയെടുത്തു; വണ്ടിയിൽ 98 ലക്ഷം രൂപ ഉണ്ടെന്ന് പരാതിക്കാർ 

പാലക്കാട് മുണ്ടൂരിൽ വേലിക്കാട് പാലത്തിനു മുകളിൽ വച്ചാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കാർ തട്ടിയെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്‌: ദേശീയപാതയിൽ വച്ച് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയെടുത്ത് അ‍ജ്ഞാത സംഘം. പാലക്കാട് മുണ്ടൂരിൽ വേലിക്കാട് പാലത്തിനു മുകളിൽ വച്ചാണ് രണ്ട് കാറുകളിലായി എത്തിയ സംഘം സിനിമ സ്റ്റൈലിൽ കാർ തട്ടിയെടുത്തത്. ചെന്നൈയിൽ നിന്നു വരികയായിരുന്ന ബഷീർ (46), ദമീൻ (42) അമീൻ(52) എന്നിവരുടെ കാർ ആണ് തട്ടിയെടുത്തത്.

ബഷീറും സംഘവും കാർ ഓടിക്കുന്നതിനിടെ മുന്നിൽ ഒരു വാഹനവും തൊട്ടു പിന്നിൽ മറ്റൊരു കാറും നിർത്തി. കാര്യം തിരക്കുന്ന സമയത്തിനുള്ളിൽ യാത്രക്കാരെ കാറിൽ നിന്നും പുറത്തേക്കു വലിച്ചിറക്കി കാർ കടത്തി കൊണ്ടു പോകുകയായിരുന്നു. ഹൈവേ മോഷണ സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം. 

മേലാറ്റൂർ സ്വദേശിക്കു നൽകാനായി കൊണ്ടു വന്ന പണം, മൊബൈൽ ഫോൺ എന്നിവ കാറിൽ ഉള്ളതായി തമിഴ്നാട് സംഘം പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 98 ലക്ഷം രൂപ ഉള്ളതായി ഇവർ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവത്തിൽ കോങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com