ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; യുവാവ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2022 11:21 AM  |  

Last Updated: 20th June 2022 11:21 AM  |   A+A-   |  

flying of drone over Ettumanur Temple

പ്രതീകാത്മക ചിത്രം

 

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തി വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. 37കാരനായ ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെയാണ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിനു വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചതെന്നു യുവാവ് പൊലീസിനോടു പറഞ്ഞു.

ദേവസ്വം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തിയത്. ഇതോടെ ജീവനക്കാര്‍ തോമസിനെ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്നു, സിസിടിവിയില്‍ കുടുങ്ങി, പ്രതിയെ പൊക്കി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ