ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെ പുറകോട്ട് മറിഞ്ഞ് വീണു; അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 11:30 AM  |  

Last Updated: 21st June 2022 11:30 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു. ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. തൃശൂര്‍ മാള പുത്തന്‍ചിറയില്‍ സി എ സജീവാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം.ട്രെഡ് മില്ലില്‍ വ്യായാമം നടത്തുന്നതിനിടെ പുറകോട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയിടിച്ച് വീണതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം

പ്ലസ് ടു പരീക്ഷയില്‍ 83. 87 ശതമാനം വിജയം; സേ പരീക്ഷ ജൂലൈ 25 മുതല്‍
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ