സ്വര്‍ണവില കുറഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 09:55 AM  |  

Last Updated: 21st June 2022 09:58 AM  |   A+A-   |  

gold price

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ജൂണ്‍ ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11ന് 38,680 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി. 15ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരത്തോളം രൂപ കുറഞ്ഞ് 37,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും സ്വര്‍ണവില എത്തി. പിന്നീട് വില കൂടുന്നതാണ് ദൃശ്യമായതെങ്കിലും ഇന്ന് വില താഴുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപത്തിന് 7.25 ശതമാനം പലിശ; ആകര്‍ഷകമായ പ്രഖ്യാപനവുമായി യെസ് ബാങ്ക്
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ