പൊതുജന ഫണ്ട് ദുരുപയോഗം ചെയ്തു; പയ്യന്നൂര്‍ എംഎല്‍എയ്ക്ക് എതിരെ പൊലീസില്‍ പരാതി

മധുസൂധനന് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്‌ മുസ്ലീം യൂത്ത് ലീഗാണ് പയ്യന്നൂര്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്
ടി ഐ മധുസൂദനന്‍
ടി ഐ മധുസൂദനന്‍


കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂധനന് എതിരെ പൊലീസില്‍ പരാതി. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. മധുസൂധനന് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്‌ മുസ്ലീം യൂത്ത് ലീഗാണ് പയ്യന്നൂര്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്.

ടി ഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞി കൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കിയത് വിവാദമായി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയില്‍ തിരിമറി നടത്തി എന്നാണ് നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്നിരുന്ന ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com