സംസ്ഥാനത്ത് ഇന്ന് നാലായിരത്തിന് അടുത്ത് കോവിഡ് രോഗികള്‍, കൂടുതലും എറണാകുളത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 07:25 PM  |  

Last Updated: 23rd June 2022 07:25 PM  |   A+A-   |  

covid situation

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മൂവായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. 3981 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴ് പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. 970 പേര്‍ക്ക് കൂടി എറണാകുളം ജില്ലയില്‍ രോഗം പിടിപെട്ടു. തിരുവനന്തപുരത്ത് 880 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 

രാജ്യത്തെ കോവിഡ് കേസുകളില്‍ മൂന്നിലൊന്ന് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് 13,313 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര അടക്കം വിവിധ സംസ്ഥാനങ്ങളിലും രോഗവ്യാപനം നടക്കുന്നുണ്ട്. ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സ്വപ്‌നയ്ക്ക് പിന്നില്‍ വലിയ തിമിംഗലങ്ങള്‍, അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, വെറുതെയിരുന്ന എന്നെ മാന്തിവിട്ടു': സരിത

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ