വീട്ടിലെ ഗ്യാസ് സിലിണ്ടറിലെ ചോര്‍ച്ച നന്നാക്കുന്നതിനിടെ തീപിടുത്തം; ആറ് പേര്‍ക്ക് പൊള്ളലേറ്റു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 07:26 AM  |  

Last Updated: 24th June 2022 07:35 AM  |   A+A-   |  

lpg_price_drop

ഫയല്‍ ചിത്രം


തൃശ്ശൂർ: വീട്ടിൽ വെച്ച് പാചക വാതക സിലിണ്ടറിലെ ചോർച്ച നന്നാക്കുന്നതിന് ഇടയിലുണ്ടായ തീപിടുത്തത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവിലാണ് സംഭവം. 

മഹേഷ്, മനീഷ്, ശ്രീലത, വള്ളിയമ്മ, പള്ളി തൊട്ടുങ്ങൽ റെഹ്മത്തലി എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. 

ചോർച്ച പരിഹരിക്കാൻ സഹായത്തിനായി ഇവർ റഹ്മത്തലി എന്നയാളെ വിളിച്ചു. ചോർച്ച നന്നാക്കുന്നതിനിടെ തീ ആളിപ്പടരുകയാണ് ചെയ്തത്.  കൈക്കും വയറ്റിലുമാണ്  പൊള്ളലേറ്റിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മുതലമടയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി, ഭാര്യയും തൊഴിലുടമയും ചേര്‍ന്ന് തിരിച്ചു വെട്ടി; മൂന്ന് പേര്‍ ആശുപത്രിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ