അനിത സഭയിലെത്തിയത് പാസില്ലാതെ; അകത്തുകയറിയത് സഭാ ടിവി ജീവനക്കാരിക്കൊപ്പം; 4 പേര്‍ക്കെതിരെ നടപടി

ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുന്ന പാസുമായാണ് അനിത പുല്ലയില്‍ അകത്തുകയറിയത്.
അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തില്‍
അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തില്‍

തിരുവനന്തപുരം: ലോക കേരള സഭ നടന്ന സമയത്ത് വിവാദ വനിത അനിതാ പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് സ്പീക്കര്‍ എംബി രാജേഷ്. പാസില്ലാതെയാണ് അനിത പുല്ലയില്‍ സഭയിലെത്തിയത്. സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കിയിരുന്ന ജീവനക്കാരിയ്‌ക്കൊപ്പമാണ് അവര്‍ അകത്ത് കയറിയത്. ഇത് സംബന്ധിച്ച് ഉത്തരവാദികളായ നാലുപേരെ സഭാ ടിവി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായി എംബി രാജേഷ് പറഞ്ഞു.

പ്രവീണ്‍, ഫസീല, വിദുരാജ്, വിഷ്ണു എന്നിവരെയാണ് പുറത്താക്കിയത്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു. ലോകകേരള സഭ നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിലോ, അതിനടുത്തോ അനിത പുല്ലയില്‍ എത്തിയിട്ടില്ല. ലഭ്യമായ സിസി ടിവികളെല്ലാം പരിശോധിച്ചതായും സ്പീക്കര്‍ പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുന്ന പാസുമായാണ് അനിത പുല്ലയില്‍ അകത്തുകയറിയത്. പൊതുജനങ്ങള്‍ക്ക് നല്‍കിയ പാസാണിത്. ഇത്തരത്തില്‍ 500 പേര്‍ക്ക് പാസ് നല്‍കിയതായും ഇത് ആര്‍ക്കും വ്യക്തിപരമായി നല്‍കിതായിരുന്നില്ലെന്നും എംബി രാജേഷ് പറഞ്ഞു.

സംഭവത്തില്‍ നേരത്തെ ചീഫ് മാര്‍ഷല്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് സ്പീക്കറുടെ നടപടി. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിതാ പുല്ലയില്‍ നിയമസഭയില്‍ കടന്നത് ഗുരുതരവീഴ്ചയാണെന്നായിരുന്നു ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്.  അനിതക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് അനുവദിച്ചിരുന്നില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com